കാസര്‍കോട്: കപ്പ കേസില്‍ നാടുകടത്തി കാലാവധി പൂര്‍ത്തിയാകും മുമ്പ് നാട്ടില്‍ കറങ്ങി നടന്ന പ്രതിയെ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തു. പള്ളിക്കര മൗവ്വല്‍ ഹദ്ദാദ് നഗറിലെ അഷ്‌റഫ് എന്ന കത്തി അഷ്‌റഫ് (43) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ അഷ്‌റഷിനെ കഴിഞ്ഞ ഡിസംബറില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. പിന്നിട് ഇയാള്‍ നാട്ടില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് എത്തുകയായിരുന്നു. തിങ്കളാഴ്ച ഹദ്ദാദ് നഗറില്‍ വെച്ചാണ് അഷ്‌റഫിനെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതിയെ ജയിലിലടച്ചു. എസ്.ഐ.എം. സവ്യസാചി, പ്രൊബേഷനറി എസ് ഐ മനു കൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജന്‍, റോജന്‍ എന്നിവരും പ്രതിയെ പിടികൂടാനെത്തിയിരുന്നു.
