മംഗളൂരു: ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു.
ഉഡുപ്പി ബഡാഗുബെട്ടു സ്വദേശിയും ബസ് കണ്ടക്ടറുമായ ദീപക് (19), സുഹൃത്ത് പാര്‍ക്കലയിലെ ഭത്രിപാല്‍ക്കെയില്‍ താമസിക്കുന്ന നവീന്‍ ഷെട്ടി (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ബപ്പനാടിനു സമീപത്തു വച്ചു സ്‌കൂട്ടറില്‍ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ ഉഡുപ്പിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുല്‍ക്കി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി.
