കോട്ടയം: ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ചു തീ കൊളുത്തി . കോട്ടയം ജില്ലയിലെ പാലാ രാമപുരത്തെ ജ്വല്ലറി ഉടമ അശോകനെയാണ് ജ്വല്ലറിയിൽക്കയറി ദേഹത്ത് പെട്രോളൊഴിച്ചു തീവച്ചത് . ഗുരുതരമായി പൊള്ളലേറ്റ അശോകനെ ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിയന്തര ശുശ്രൂഷ നൽകിയ ശേഷം ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ഇളംതുരുത്തിയിലെ ഹരിയാണ് അശോകനെ പെട്രോൾ ഒഴിച്ചു കത്തിച്ചത്. സംഭവത്തിനു ശേഷം ഹരി രാമപുരം പൊലീസിൽ ഹാജരായി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിൽ ദീർഘകാലമായി തർക്കങ്ങളും കേസുകളും നിലവിലുണ്ടെന്നു പറയുന്നു. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നു സംസാരമുണ്ട്. പൊലീസ് അന്വേഷിക്കുന്നു
