കാസര്‍കോട്: ഓണം ലക്ഷ്യമാക്കി സംസ്ഥാനത്തേയ്ക്ക് വന്‍തേതില്‍ മദ്യമെത്തുന്നതായി വിവരം. ശനിയാഴ്ച വൈകീട്ട് അടുക്കത്ത് ബയലില്‍ നടന്ന വന്‍ സ്പിരിറ്റ് വേട്ടക്ക് പിന്നാലെ എക്‌സൈസ് ചൗക്കിയില്‍ മദ്യക്കടത്ത് പിടികൂടി. ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 272.16 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യമാണ് പിടികൂടിയത്. രാത്രി ഒമ്പതരയോടെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ, കാറിനെ പിന്തുടര്‍ന്ന് ചൗക്കിയില്‍ വച്ച് സാഹസികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്‌സൈ് അധികൃതര്‍ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.
എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) വി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് ദേശീയപാതയില്‍ പരിശോധന നടന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) എംവി സുധീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ കെആര്‍ പ്രജിത്ത്, കെ ജിതേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി മഞ്ജുനാഥന്‍, ടിവി അതുല്‍ സോനു സെബാസ്റ്റ്യന്‍, സി സിജിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി റീന, ഡ്രൈവര്‍ കെ സത്യന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
