തൃശൂർ : സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ എ.ടി.എമ്മിനു മുമ്പിൽ ചോരപ്പാട്. അതിനടുത്തു ‘രാജാവിൻ്റെ മകൻ ‘ എന്നു മണ്ണിൽ എഴുതി വച്ചിരിക്കുന്നു. ഇരിങ്ങാലക്കുട മാപ്രാണം സെൻ്ററിലെ ബസ്സ്റ്റോപ്പിനടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് എ ടി എമ്മിനു മുമ്പിലാണ് ചോരപ്പാടും ‘ രാജാവിൻ്റെ മകനെന്ന തറയിലെഴുത്തും കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇതു നാട്ടുകാര്‍ അറിഞ്ഞത്. വിവരമറിഞ്ഞു ആളുകൾ സ്ഥലത്തെത്തി. ജനങ്ങൾക്കു ഭയവും നാട്ടിൽ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ബാങ്കിനു മുന്നിൽ ചിതറി വീണ നിലയിലാണ് രക്തത്തുളളികൾ തെറിച്ചു വീണിട്ടുളത്. ബാങ്കിൻ്റെ വാതിലിലും രക്തക്കറയുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
