കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അതിതീവ്രമഴയാണ് മുന്നറിയിച്ചിട്ടുള്ളത്. 21 ന് കാസര്‍കോട്ടും കണ്ണൂരും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴപെയ്യും. കേരള-കര്‍ണാടക തീരങ്ങളില്‍ 22വരെ മല്‍സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടായേക്കും.
