കാസര്‍കോട്: കാഞ്ഞങ്ങാട്ടും ഉദുമയിലും പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. ബേക്കല്‍, എസ് ഐ എം സവ്യസാചിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരം ഉദുമ, പള്ളത്തു നടത്തിയ പരിശോധനയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന 2.430 ഗ്രാം എം ഡി എം എയും കഞ്ചാവ് കലര്‍ന്ന 2.710 ഗ്രാം പുകയിലപൊടിയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു.

രാജപുരം കള്ളാര്‍ പടിമരുത്, കണ്ടത്തില്‍ ഹൗസില്‍ കെ ആഷിഖ്(29), പാറപ്പള്ളി, കാട്ടിപ്പാറയിലെ അബ്ദുല്‍ നാഫി (25) എന്നിവരാണ്അറസ്റ്റിലായത് . ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടികൂടി.
പൊലീസ് സംഘത്തില്‍ പ്രൊബേഷണറി എസ് ഐ മനു, സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ്, ഡ്രൈവര്‍ വിജേഷ് എന്നിവരും ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ്ഗ് എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും നടത്തിയ പരിശോധനയില്‍ 1.040ഗ്രാം എം ഡി എം എയുമായി യുവാവിനെ അറസ്റ്റു ചെയ്തു.
അജാനൂര്‍, കൊളവയല്‍ ഷംസ്ഗാര്‍ ഹൗസിലെ ഷംസീര്‍ എ റഹ്‌മാന്‍ (34) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ്ഗ്, ടി ബി റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എ എസ് ഐ ആനന്ദ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, എ വി രാജേഷ്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു. പൊലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംശയത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.