ഗാസിയാബാദ്: ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ലക്കി, ദീപ് രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ സുഹൃത്തും മറ്റൊരു യുവാവുമാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തായ 17 കാരന്‍ നേരില്‍ കാണാന്‍ വാട്ട്‌സ് ആപ്പിലൂടെ സന്ദേശമയച്ചിരുന്നു. പെണ്‍കുട്ടിയുടെ ക്ഷണപ്രകാരമാണ് 17 കാരന്‍ വീട്ടിലെത്തിയത്. 14 കാരിയായ പെണ്‍കുട്ടി ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. ആണ്‍കുട്ടിയുടെ മൂന്നു സുഹൃത്തുക്കളും ഒപ്പം പെണ്‍കുട്ടിയുടെ ഫ്‌ളാറ്റിലെത്തിയിരുന്നു. സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയ മാതാവ് വരുമ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്പോഴാണ് 4 പേര്‍ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഭര്‍ത്താവിനെ വിളിച്ചുവരുത്തി പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ സമീപവാസികള്‍ പൊലീസെത്തും മുമ്പ് മുറിയിലുള്ളവരെ വിട്ടയച്ചുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തിന് പിറ്റേന്ന് പെണ്‍കുട്ടിയുടെ പിതാവ് കവി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും മൂന്ന് അജ്ഞാത യുവാക്കളെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും വാട്‌സ് ആപ്പു വഴി ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്നും വ്യക്തമായി. ഒരു മുറിയില്‍ വെച്ച് ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ചൊവ്വാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ പെണ്‍കുട്ടി വിളിപ്പിച്ചിരുന്നു. എന്നാല്‍ പനിയെ തുടര്‍ന്ന് മൊഴിയെടുക്കാന്‍ സാധിച്ചില്ല. ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതായി എസിപി പറഞ്ഞു. രണ്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70(2) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
