കുംബഡാജെയില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കുംബഡാജെ, ഉബ്രംഗള, കറുവത്തടുക്ക ഹൗസിലെ അബ്ദുല്‍ ബഷീര്‍ (29), കോടിമൂല ഹൗസിലെ അബ്ദുല്‍ സമദ് (21) എന്നിവരെയാണ് ബദിയഡുക്ക പൊലീ സ് അറസ്റ്റു ചെയ്തത്.
കുംബഡാജെ,എ.പി. സര്‍ക്കിളില്‍ വച്ച് ചൊവ്വാഴ്ച വൈകിട്ട് എസ് ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് 47.700 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. കാറും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്ത ശേഷം പ്രതികളെ നോട്ടീസ് നല്‍കി വിട്ടയച്ചതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page