കാസര്‍കോട്: അസുഖം മാറ്റാമെന്നു വാഗ്ദാനം നല്‍കിയ ശേഷം കൂടെ കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. 70 കാരനായ സിദ്ധനെയാണ് അറസ്റ്റു ചെയ്തത്. ആ ദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2023 ല്‍ നടന്ന സംഭവം ഇപ്പോള്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പുറത്തായത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് സിദ്ധന്‍ .അസുഖം മാറ്റാമെന്നു വാഗ്ദാനം നല്‍കി പ്രതിയുടെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി.
