കണ്ണൂര്‍: സഹകരണസംഘത്തില്‍ നിന്ന് എട്ട് കോടി രൂപ തട്ടിയ കേസില്‍ സെക്രട്ടറി അറസ്റ്റില്‍. ഇരിവേരിയിലെ കളപ്പുരയില്‍ ഹൗസില്‍ ഇ.കെ.ഷാജിയെയാണ് (50) ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ഷാജിയുടെ നേതൃത്വത്തില്‍ ബുനാഴ്ച്ച രാവിലെ എറണാകുളത്ത് വച്ച് പിടികൂടിയത്. ചക്കരക്കല്‍ ബില്‍ഡിങ്ങ് കോ- ഓപ്പറേറ്റീവ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ് ഷാജി. 2024ല്‍ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സഹകരണ വകുപ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. ഷാജിയെ ഒന്നാം പ്രതിയാക്കി അന്വേഷണമാരംഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രതി എറണാകുളം ഭാഗത്തുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ: പ്രവീണ്‍, എ.എസ്.ഐ സ്നേഹേഷ് എന്നിവരും ഷാജിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
