കൊച്ചി: മോഷ്ടിച്ച കാറുമായി 19 കാരന്‍ അറസ്റ്റില്‍. പായിപ്ര പേണ്ടാണത്ത് അല്‍ സാബിത്ത് (19) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ടു കുട്ടികളുടെ മാതാവായ കാമുകിക്കൊപ്പം കറങ്ങി നടക്കാനാണു കാര്‍ മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയായ 30 കാരിയാണ് കാമുകി. കാറിനു രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു യുവതിക്കൊപ്പം കറക്കം. കഴിഞ്ഞ 4 നു പുലര്‍ച്ചെയാണ് വാഴപ്പിള്ളി കുരുട്ടുക്കാവ് ഭാഗത്തുള്ള വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ മോഷണം പോയത്. ഒരു വര്‍ഷം മുന്‍പാണ് ഇന്‍ഗ്രാം റീല്‍സുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അല്‍ സാബിത്ത് പരിചയപ്പെടുന്നത്. സൗഹൃദം പരിധി വിട്ടതോടെ യുവതിയെ പൂന്തുറയിലെ വീട്ടില്‍ നിന്നിറക്കി മൂവാറ്റുപുഴയിലേക്കു കൊണ്ടുവന്നു. ഇതിനു പിന്നാലെ ഇവരെ കാണാതായതുമായി ബന്ധപ്പെട്ട പൂന്തുറ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മൂവാറ്റുപുഴ പൊലീസാണ് യുവതിയെ കണ്ടെത്തി പൂന്തുറ പൊലീസിന് കൈമാറിയത്. മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാറും തിരിച്ചുപിടിച്ചിട്ടുണ്ട്. വാഹന മോഷണവും വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ചുള്ള കുറ്റങ്ങളും പ്രതിക്ക് നേരെ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
