ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനും മകളുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാനും തീരുമാനം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. നേരത്തേ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് നിതീഷ്, …

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലം: മുൻ കെപിസിസി പ്രസിഡന്റും 3 തവണ മന്ത്രിയുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.1931 ജൂലൈ 22ന് കൊല്ലം ജില്ലയിലെ പരവൂരിലാണ് ജനനം. ഓൾ ട്രാവൻകൂർ സ്റ്റുഡൻസ് കോൺഗ്രസിലൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്താണ് രാഷ്ട്രീയത്തിൽ സജീവമായത്. അധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും പിന്നീട് നിയമബിരുദം നേടി.1973 മുതൽ 1979 വരെ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.1980ൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ആർഎസ്പിയിലെ കടവൂർ ശിവദാസനോട് പരാജയപ്പെട്ടു. …

കൊല്ലത്ത് ഒരു ക്ലാസിലെ 4 വിദ്യാർഥികൾക്കു എച്ച്1എൻ1 സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് 4 സ്കൂൾ വിദ്യാർഥികൾക്കു എച്ച്1എൻ1 സ്ഥിരീകരിച്ചു. എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ ഒരേ ക്ലാസിലെ 4 വിദ്യാർഥികൾക്കാണ് രോഗബാധയുണ്ടായത്. ഒമ്പതാം ക്ലാസിലെ വിദ്യാർഥികളാണിവർ. പനി ഉൾപ്പെടെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ വിദ്യാർഥികൾക്കു രോഗ ലക്ഷണമുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. ജാഗ്രത കർശനമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർകോട്: കനത്ത മഴയെ തുടർന്ന് നാളെ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകൾ ജൂലൈ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി വർധിപ്പിക്കണം എന്നതുൾപ്പെടെ ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരുന്നത്. ഇതു സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി അടുത്താഴ്ച ചർച്ച നടക്കും. ജൂൺ 8ന് സ്വകാര്യ ബസ് ഉടമകൾ നടത്തിയ സൂചനാ സമരം പൂർണമായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ മന്ത്രി ചർച്ചയ്ക്കു വിളിച്ചത്.

വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ കേസെടുക്കാൻ പൊലീസിനോടു കോടതി ഉത്തരവിട്ടു

ഇടുക്കി: വിദ്വേഷ പ്രസംഗം നടത്തിയതിനു ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസിനു നിർദേശം നൽകിയത്. ജൂൺ 25ന് അടിയന്തരാവസ്ഥയുടെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എച്ച്ആർഡിഎസ് തൊടുപുഴയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലിം സമുദായത്തിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും എതിരായി ജോർജ് സംസാരിച്ചിരുന്നു. പരാമർശങ്ങൾക്കെതിരെ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് …

നിപ ബാധിച്ചു മരിച്ച 58കാരന്റെ മകനും രോഗം സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് നിപ ബാധിച്ചു മരിച്ച 58 വയസ്സുകാരന്റെ മകനും രോഗം സ്ഥിരീകരിച്ചു. മരിച്ചയാളോടൊപ്പം ആശുപത്രിയിലുണ്ടായിരുന്ന 32കാരനാണ് നിപ സ്ഥിരീകരിച്ചത്. ജൂലൈ 12നാണ് കുമാരപുരം ചങ്ങലേരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പിന്നാലെയാണ് മകനും രോഗലക്ഷണങ്ങൾ ഉണ്ടായത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പിതാവിന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്നതിനാൽ യുവാവ് നേരത്തേ ഐസൊലേഷനിലായിരുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്.

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ശേഷം പൊലീസിനായി കാത്തു നിന്ന് യുവാവ്, കസ്റ്റഡിയിൽ

പത്തനംതിട്ട: വെച്ചുച്ചിറയിൽ ഭാര്യമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് അടിച്ചു കൊന്നു. ഉഷാമണിയെ(54) ആണ് സുനിൽ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് സുനിൽ, വീടിനു മുന്നിൽ വച്ച് ഉഷാമണിയെ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കൃത്യത്തിനു പിന്നാലെ പൊലീസ് എത്തുന്നതുവരെ വീടിനു മുന്നിൽ തന്നെ സുനിൽ നിന്നു. പൊലീസ് ഉദ്യോഗസ്ഥരോടു താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമാക്കി. കൃത്യം വിശദീകരിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടിൽ വഴക്ക് …

പോഷകകലവറയാണ് ചിയാസീഡുകള്‍; എന്നാല്‍ കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

ജീവിത ശൈലി രോഗങ്ങളില്‍ പൊറുതിമുട്ടിയതോടെ നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമായ പോഷകങ്ങളുടെ കലവറയാണ് ചീയാ സീഡ്. വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനൊപ്പം ചേര്‍ത്തോ പ്രഭാത ഭക്ഷണമായാണ് ഇവ കഴിക്കുക. ഒപ്പം ചിയ സീഡ് പുഡ്ഡിങ്ങുകളും പാകം ചെയ്ത് കഴിക്കുന്നവരുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും നിരവധി ആന്റിഓക്‌സിഡുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തടി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉള്‍പ്പെടെ ഇവ സഹായിക്കുന്നു. എന്നാല്‍ അധികമായി ഇവ കഴിക്കുന്നത് ഗുരുതരമായ …

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ; വി മുരളീധരന്‍

തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണെന്ന് മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. നിമിഷപ്രിയയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. അതേസമയം നിരവധി സങ്കീര്‍ണതകള്‍ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് ദുബായ് കോണ്‍സുലേറ്റുമായി സംസാരിച്ചുവെന്നും കുഞ്ഞിന്റെ സംസ്‌കാരം തടഞ്ഞത് അങ്ങിനെയാണെന്നും പറഞ്ഞ അദ്ദേഹം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സംസ്ഥാനം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. …

എംഡി കോച്ചിംഗിന് താല്‍പര്യം; ഡോ.ഫൈറൂസ് ഹസീനക്ക് നാട്ടുകാര്‍ ഐപാഡ് സമ്മാനിച്ചു

കുമ്പള: ഉന്നത പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ച മൊഗ്രാലിലെ ഡോ.ഫൈറൂസ് ഹസീനക്കു നാട്ടുകാര്‍ ഐപാഡ് സമ്മാനിച്ചു. ഹസീന എംഡി പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചതോടെ അഭിനന്ദനമറിയിച്ച നാട്ടുകാരാണ് പഠനത്തിനാവശ്യമായ ഐപാഡ് സമ്മാനിക്കാന്‍ തീരുമാനിച്ചത്. പ്രവാസി വ്യവസായികളും പ്രമുഖരും ദേശീയവേദിയും ചേര്‍ന്ന് ഐപാഡ് വാങ്ങി ആഹ്ലാദത്തോടെ അതു ഹസീനയ്ക്ക് കൈമാറി. മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെഎം അബ്ദുല്ല കുഞ്ഞി, പി മുഹമ്മദ് നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ഐപാഡ് കൈമാറി. എം മാഹിന്‍ മാസ്റ്റര്‍, എംഎ അബൂബക്കര്‍ സിദ്ദീഖ്, എംഎ …

രോഗബാധിതരായ തെരുവ് നായ്കൾക്ക് ദയാവധം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരായ തെരുവ് നായ്കളെ ദയാവധം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. മൃഗസംരക്ഷ വകുപ്പ് മന്ത്രി ചിഞ്ചു റാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രം ഇതിനു ആവശ്യമാണ്. കേന്ദ്രച്ചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാർ അറിയിച്ചു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷനും നടത്തും. സെപ്റ്റംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷൻ നൽകാനും …

തൃക്കണ്ണാട്ടെ കടലാക്രമണം; എംഎല്‍എമാര്‍ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു

കാസര്‍കോട്: തൃക്കണ്ണാട് പരിസരത്ത് രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. കടലാക്രമണം ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.ഞായറാഴ്ചയാണു തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നത്. മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയില്‍ റോഡില്‍നിന്ന് …

കുമ്പള പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

കാസര്‍കോട്: കുമ്പള പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണസമിതിയിലെ പ്രതിപക്ഷ ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നാലര വര്‍ഷമായി പഞ്ചായത്തില്‍ നടക്കുന്ന ദുര്‍ഭരണത്തില്‍ സഹികെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മസില്‍ പവറിന്റെയും ബലത്തിലാണ് നാലര വര്‍ഷമായി പഞ്ചായത്തില്‍ ദുര്‍ഭരണം നടക്കുന്നതെന്നും ഇതില്‍ മനം മടുത്താണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. അവിശ്വാസ നോട്ടീസ് ബുധനാഴ്ച വൈകീട്ട് ബിജെപി മെമ്പര്‍മാരായ പ്രേമാവതി, പ്രേമലത എസ്, സുലോചന പി, …

അസുഖം മാറാന്‍ മന്ത്രവാദം: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിദ്ധന്‍ അറസ്റ്റില്‍

കാസര്‍കോട്: അസുഖം മാറ്റാമെന്നു വാഗ്ദാനം നല്‍കിയ ശേഷം കൂടെ കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. 70 കാരനായ സിദ്ധനെയാണ് അറസ്റ്റു ചെയ്തത്. ആ ദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2023 ല്‍ നടന്ന സംഭവം ഇപ്പോള്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പുറത്തായത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് സിദ്ധന്‍ .അസുഖം മാറ്റാമെന്നു വാഗ്ദാനം നല്‍കി പ്രതിയുടെ വീട്ടില്‍ വച്ചാണ് …

21 കൊല്ലം മുമ്പ് വിവാഹം; യുവതിയുടെ സ്വര്‍ണം കൈക്കലാക്കിയശേഷം പീഡിപ്പിച്ചതായി പരാതി, ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പടന്ന, മാവിലാ കടപ്പുറം, ഒരിയാര, മാട്ടുമ്മല്‍ ഹൗസിലെ എം.കെ സീനത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് നീലേശ്വരം, കരുവാച്ചേരിയിലെ എല്‍. ഷെരീഫ്, ഭര്‍തൃ വീട്ടുകാരായ സുഹ്‌റ, നുസ്രത്ത്, സലീന എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 2004 ഒക്ടോബര്‍ 3 ന് ആണ് പരാതിക്കാരിയും ഒന്നാം പ്രതിയായ ഷെരീഫും തമ്മിലുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. അതിനു ശേഷം സ്വര്‍ണ്ണം …

കാട്ടാനയോട് കളിവേണ്ട, കാട്ടില്‍ കയറിയ വനപാലകരെ വിരട്ടിവിട്ടു

മാനന്തവാടി: കാട്ടാനയെ വിരട്ടാന്‍ വനത്തിനുള്ളില്‍ കയറിയ വനപാലകരുടെ ജീപ്പ് കാട്ടാന ഇടിച്ചുമറിക്കാന്‍ ശ്രമിച്ചു. ഭയന്നുവിറച്ച വനപാലകരെ കണ്ട് സഹതപിച്ച ആന പിന്നീട് സാവധാനത്തില്‍ മടങ്ങി. വയനാട് മേപ്പാടി കോട്ടനാട്ടാണ് വനപാലകരെ കാട്ടന വിരട്ടിയോടിച്ചത്. വനപാതയിലൂടെ ജീപ്പ് ഇരപ്പിച്ച് കയറ്റുന്നതിന്റെ അരോചകമായ ശബ്ദമാണ് കാട്ടാനയെ പ്രകോപ്പിച്ചത്. കാട്ടിനുള്ളിലൂടെ ജീപ്പ് കയറ്റം കയറി കൊണ്ടിരിക്കെ ആന ചിന്നം വിളിച്ച് ഓടി അടുത്തു. വനപാലകര്‍ വനദേവതയെ പ്രാര്‍ഥിച്ചുകൊണ്ട് ജീപ്പില്‍ നിശ്ചലരായി ഇരുന്നു. ജീപ്പ് ഓഫാക്കിയിരുന്നതിനാല്‍ ഒന്നിനും ജീവനില്ലെന്ന് സംശയിച്ച് അല്‍പ സമയത്തിന് …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ കാമുകിക്കൊപ്പം കറങ്ങണം; വഴി കണ്ടത് മോഷണം, കാര്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തി സഞ്ചരിച്ച 19 കാരന്‍ പിടിയില്‍

കൊച്ചി: മോഷ്ടിച്ച കാറുമായി 19 കാരന്‍ അറസ്റ്റില്‍. പായിപ്ര പേണ്ടാണത്ത് അല്‍ സാബിത്ത് (19) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ടു കുട്ടികളുടെ മാതാവായ കാമുകിക്കൊപ്പം കറങ്ങി നടക്കാനാണു കാര്‍ മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയായ 30 കാരിയാണ് കാമുകി. കാറിനു രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു യുവതിക്കൊപ്പം കറക്കം. കഴിഞ്ഞ 4 നു പുലര്‍ച്ചെയാണ് വാഴപ്പിള്ളി കുരുട്ടുക്കാവ് ഭാഗത്തുള്ള വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ മോഷണം പോയത്. ഒരു …