തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച മൂന്നു പെണ്‍കുട്ടികള്‍ അപകടനില പിന്നിട്ടു. മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പു ശ്രീചിത്ര പുവര്‍ ഹോമിലെത്തിയ പെണ്‍കുട്ടികള്‍ അന്നു മുതല്‍ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഇന്നലെ രാത്രി പാരസെറ്റമോള്‍, വൈറ്റമിന്‍ ഗുളികകള്‍ അമിതമായി കഴിച്ച് അവശനിലയിലാവുകയായിരുന്നു. ഇവരില്‍ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ എസ്.എ.ടി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
