കോഴിക്കോട്: സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്നു പറയുന്നു യുവാവിനെ തട്ടി കൊണ്ടുപോയി വീട്ടിനകത്ത് കെട്ടിയിട്ട് മർദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലിസ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് , മാങ്കാവ് സ്വദേശിയായ മുഹമ്മദ് ഷാലുവാണ് തട്ടി കൊണ്ടുപോകലിന് ഇരയായത്. രണ്ടു വർഷം മുമ്പത്തെ സ്വർണക്കടത്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു സംഘം ആൾക്കാർ മുഹമ്മദ് ഷാലുവിനെ തട്ടി കൊണ്ടുപോയി മലപ്പുറത്തെ ആൾ താമസം ഇല്ലാത്ത ഒരു വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവത്രെ. പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചത്.
