കാസര്‍കോട്: ചട്ടഞ്ചാലില്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹൈലി(28)നെയാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ചട്ടഞ്ചാല്‍, കുന്നാറയിലെ ജീലാനി സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തു നില്‍ക്കുകയായിരുന്ന അര്‍ഷാദി(27)നെയാണ് കാറില്‍ എത്തിയ നാലംഗസംഘം തട്ടികൊണ്ടുപോയത്. പിന്നീട് വയനാട്ടിലെത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് കേസ്.
