കാസര്‍കോട്: ചെര്‍ക്കളയില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 14.04 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് പിടിയിലായി. ചെങ്കള പന്നിപ്പാറ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ നിന്ന് 180 മില്ലി ലിറ്റര്‍ വീതമുള്ള 78 ബോട്ടിലുകള്‍ പിടികൂടി. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഷാജഹാനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )മാരായ നൗഷാദ് കെ, കെ ആര്‍ പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് പി, അതുല്‍ ടിവി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ബായാര്‍ വിഷ്ണു നഗറില്‍ നടന്ന റെയ്ഡില്‍ വീട്ടില്‍ വച്ച് കര്‍ണാടക മദ്യം വിതരണം ചെയ്ത യുവതിയെ പിടികൂടി. രാജേശ്വരിയാണ് പിടിയിലായത്. കുമ്പള റെയിഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടന്നത്.
