കോഴിക്കോട്: കുറ്റിച്ചിറയില്‍ നീന്താനെത്തിയ 17കാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കല്‍ സ്വദേശി യഹിയ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുറ്റിച്ചിറയില്‍ നീന്താനെത്തിയതായിരുന്നു. മുങ്ങിത്താണ വിവരം അറിഞ്ഞയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സംഘവും തിരച്ചില്‍ നടത്തി. യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ പരിശീലനത്തിന് കുറ്റിച്ചിറയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപം നിലവിലുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലനത്തിലനത്തിനും മറ്റും എത്തുന്ന നഗരത്തിലെ ഇടം കൂടിയാണ് കുറ്റിച്ചിറ.
