വളപട്ടണം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വീണ്ടും കല്ല്; കണ്ടെത്തിയത് വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിൽ, 2 പേർ കസ്റ്റഡിയിൽ

കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനു സമീപം വീണ്ടും ട്രാക്കിൽ കല്ല് കണ്ടെത്തി. വളപട്ടണം, കണ്ണപ്പുരം സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ഇതുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രായപൂർത്തിയാകാത്ത 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം വളപ്പട്ടണം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതോടെയാണ് അപകടം ഒഴിവായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സമാന സംഭവം ആവർത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

You cannot copy content of this page