കൊച്ചി: ഓൺലൈനായി ലഹരിമരുന്ന് വാങ്ങി വിൽപന നടത്തിയിരുന്ന യുവതിയെയും യുവാവിനെയും എക്സൈസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി ഫരീദ(27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് കൊച്ചിയിലെ ലോഡ്ജിൽ നിന്നു പിടിയിലായത്. 3.7 ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നു പിടിച്ചെടുത്തു.അതിനിടെ ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ ലഹരിമരുന്നുമായി 123 പേർ അറസ്റ്റിലായി. 107 കേസുകൾ റജിസ്റ്റർ ചെയ്തു. ആകെ 1.2 കിലോഗ്രാം എംഡിഎംഎ, 8.6 കിലോഗ്രാം കഞ്ചാവ്, 66 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തിട്ടുണ്ട്.
