കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോതമംഗലം നഗരസഭയിലെ സിപിഎം കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ.വി. തോമസാണ് പിടിയിലായത്. തോമസ് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.
തോമസിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി സിപിഎം കോതമംലം ഏരിയ സെക്രട്ടറിയും വ്യക്തമാക്കി.
