കാസർകോട്: ആറ് മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊവ്വലിലെ വാടക വീട്ടിൽ താമസിക്കുന്ന സാറ(50) ആണ് മരിച്ചത്. ജനുവരി 17 ന് പേരമകൻ 6 വയസ്സുള്ള സയാനൊപ്പം നടന്നു പോകവെ മാസ്തിക്കുണ്ടിൽ വച്ച് രണ്ടുപേരെയും സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാറയെ കൂടാതെ കുട്ടിക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ സാറ വെള്ളിയാഴ്ച രാവിലെയാണ് മരണപെട്ടത്. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ചെടേക്കാൽ പള്ളിയിൽ ഖബറടക്കി. ഹംസയാണ് ഭർത്താവ്. മക്കൾ: ശംലത്ത്, ഫസീല. മരുമക്കൾ: റംഷീദ് മൂലടുക്കം, ശഫീർ.
