കാസര്‍കോട്: ബദിയഡുക്ക, പൊയ്യക്കണ്ടത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടത്തൊടി, എരുതുംകടവിലെ സയ്യിദ് ഫാഹിസ് (30), നെക്രാജെ നെല്ലിക്കട്ടയിലെ പി.എ നിഷാദ് (28) എന്നിവരെയാണ് ബദിയഡുക്ക, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ വിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. ബദിയഡുക്ക, പൊയ്യക്കണ്ടത്തു വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നു അധികൃതര്‍ അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ബി.എം അബ്ദുള്ളക്കുഞ്ഞി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.എസ് ലിജു, ആര്‍. ലിജിന്‍, ടി.ജെ ടിപ്‌സണ്‍ എന്നിവരും ഉണ്ടായിരുന്നു.
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീന്ദ്രനും സംഘവും മഞ്ചേശ്വരം കയ്യാറില്‍ നടത്തിയ പരിശോധനയില്‍ 17.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. തൊണ്ടി മുതലുകള്‍ കുമ്പള റേഞ്ചിനു കൈമാറി.
