തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർക്കറുടെ നടപടികളിലും എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞു. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ സമരത്തിൽ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു. ഇതിൽ 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
