മൊബൈല്‍ ഫോണ്‍ ഉപയോഗം; ദക്ഷിണ കന്നഡ ജില്ലയില്‍ 6000 ത്തിലധികം കുട്ടികള്‍ക്ക് കാഴ്ചാ വൈകല്യം; ഭൂരിഭാഗം പേര്‍ക്കും കണ്ണട വേണം

മംഗളൂരു: രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് ദക്ഷിണ കന്നഡയില്‍ നിന്നും വരുന്നത്. അമിത മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് 6000 ത്തിലധികം കുട്ടികള്‍ക്ക് കാഴ്ചാ വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട്. അതില്‍ 5000 ത്തിലധികം പേര്‍ക്കും കണ്ണട ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വര്‍ദ്ധിച്ചുവരുന്ന ഈ പ്രശ്നത്തിന് പിന്നിലെ പ്രധാന കാരണമായി മൊബൈല്‍ ഫോണുകളുടെ വ്യാപകമായ ഉപയോഗത്തെ ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 6 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കാഴ്ച വൈകല്യത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ചില കുട്ടികള്‍ക്ക് നേരിയ കാഴ്ച പ്രശ്നങ്ങള്‍ …

നോവലും കഥയും വായിച്ചാല്‍ ശമ്പളം ലഭിക്കും; ധനിഷയ്ക്കും ലതയ്ക്കും ഫാത്തിമയ്ക്കും സംഭവിച്ചത് ഇങ്ങനെ

കണ്ണൂര്‍: നോവലും കഥയും വായിച്ചാല്‍ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പാര്‍ട്ട് ടൈം ജോലിക്ക് അപേക്ഷിച്ച മൂന്നു യുവതികള്‍ക്കു പണം നഷ്ടപ്പെട്ടു. കൂത്തുപറമ്പിലെ ധനിഷയ്ക്ക് 1,18,045 രൂപയാണ് നഷ്ടമായത്. വളപട്ടണത്തെ ലതയ്ക്ക് 27,300 രൂപയും കണ്ണൂരിലെ ഫാത്തിമയ്ക്ക് 20,300 രൂപയും നഷ്ടമായി. വിവിധ ടാസ്‌കുകള്‍ക്കെന്ന പേരില്‍ ഇവരില്‍ നിന്നു പണം തട്ടിയെടുക്കുകയായിരുന്നുവത്രെ.പണം നഷ്ടപ്പെട്ടതോടെയാണ് തങ്ങള്‍ വഞ്ചിതരായ കാര്യം മൂവരും അറിഞ്ഞത്. സമാനരീതിയില്‍ തട്ടിപ്പു നടത്തുന്ന നിരവധി പേര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

പണിമുടക്ക്: എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്കിനിടയില്‍ എസ്‌ഐയെ ആക്രമിച്ച ആള്‍ അറസ്റ്റില്‍. തലശ്ശേരി ചേറ്റംകുന്നിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനായ റഷീദി(45)നെയാണ് തലശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.തലശ്ശേരി ബ്രണ്ണന്‍ ഗവ. ബി.എഡ് കോളേജില്‍ പുറത്തു നിന്നുള്ള ഒരു സംഘമെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നത്. ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. സമരാനുകൂലികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല. കോളേജ് ജീവനക്കാരെ …

പ്രാദേശിക അവധി ദിവസമായ ആവണി അവിട്ടത്തിലെ പി എസ് സി പരീക്ഷ മാറ്റണം: കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത്

കാസര്‍കോട്: ബ്രാഹ്‌മണരുടെ മതപരമായ പ്രധാന ആഘോഷമായ ആവണി അവിട്ടത്തിനു പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ള എഴുത്തു പരീക്ഷ മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കണമെന്നു കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത് നേതാവ് ഡി ജയനാരായണ മുഖ്യമന്ത്രി, പി എസ് സി ചെയര്‍മാന്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചു.ആഘോഷദിവസമായ ആഗസ്റ്റ് ഒമ്പതിനു സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസി. സെയില്‍സ്മാന്‍ തസ്തികയിലേക്കാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിട്ടുള്ളതെന്ന് നിവേദനത്തില്‍ പറഞ്ഞു. ബ്രാഹ്‌മണ വിഭാഗത്തിന്റെ വിശേഷ ദിവസമായ ആവണി അവിട്ടം സര്‍ക്കാര്‍ നിയന്ത്രിത അവധിദിവസമാണ്. സമുദായ പരമായ …

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു. ബിന്ദുവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 12.5 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തില്‍ ധസഹായവും മകന് ജോലിയും പ്രഖ്യാപിച്ചത്. മകളുടെ ചികിത്സാ …

കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍; എക്‌സൈസിന്റെ പിടിയിലായത് എരുതുംകടവ്, നെല്ലിക്കട്ട സ്വദേശികള്‍

കാസര്‍കോട്: ബദിയഡുക്ക, പൊയ്യക്കണ്ടത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടത്തൊടി, എരുതുംകടവിലെ സയ്യിദ് ഫാഹിസ് (30), നെക്രാജെ നെല്ലിക്കട്ടയിലെ പി.എ നിഷാദ് (28) എന്നിവരെയാണ് ബദിയഡുക്ക, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ വിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. ബദിയഡുക്ക, പൊയ്യക്കണ്ടത്തു വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നു അധികൃതര്‍ അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ബി.എം അബ്ദുള്ളക്കുഞ്ഞി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.എസ് ലിജു, ആര്‍. ലിജിന്‍, ടി.ജെ ടിപ്‌സണ്‍ എന്നിവരും ഉണ്ടായിരുന്നു.കാസര്‍കോട് എക്‌സൈസ് …

പൊലീസ് പിടിയിലായ റിന്‍സി ആര്? ഉണ്ണി മുകുന്ദന്റെ മാനേജരെന്ന് പ്രചരണം: സത്യാവസ്ഥ വെളിപ്പെടുത്തി താരം

കൊച്ചി: എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ തന്റെ പേഴ്‌സണല്‍ മാനേജറല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത കണ്ടാണ് നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സനല്‍ മാനേജര്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു. ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായ റിന്‍സി തന്റെ മാനേജരെന്ന് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇത്തരത്തില്‍ താനുമായി ബന്ധപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടന്‍ ഫേസ്ബുക്കില്‍ …

പണിമുടക്ക്: സീതാംഗോളിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും രണ്ടു പ്രവര്‍ത്തകരും റിമാന്റില്‍; പൊലീസിനെതിരെ നടപടി വേണമെന്ന് സിഐടിയു

കാസര്‍കോട്: പണിമുടക്കിനിടയില്‍ വാഹനങ്ങള്‍ തടഞ്ഞവരെ മാറ്റാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ സെക്രട്ടറിയെയും രണ്ടു പ്രവര്‍ത്തകരെയും റിമാന്റു ചെയ്തു. സിപിഎം പുത്തിഗെ ലോക്കല്‍ സെക്രട്ടറി അരിയപ്പാടിയിലെ കെ.എ സന്തോഷ് കുമാര്‍ (44), ഷേണി ബാഡൂര്‍ ഹൗസിലെ പിഎം ബിനീഷ് (37), മുഗു, പാടലടുക്കയിലെ മധുസൂദനന്‍ (37) എന്നിവരെയാണ് റിമാന്റ് ചെയ്തത്.സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച നടത്തിയ ദേശീയ പണിമുടക്കിനിടയില്‍ സീതാംഗോളി ടൗണിലാണ് കേസിനാസ്പദമായ സംഭവം. പണിമുടക്കിനിടയില്‍ എത്തിയ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം …

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് യുവതി ജീവനൊടുക്കിയ നിലയില്‍

ഷാര്‍ജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33)മകള്‍ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് …

മഞ്ചേശ്വരത്ത് ക്വാര്‍ട്ടേഴ്‌സില്‍ പട്ടാപ്പകല്‍ കവര്‍ച്ച; ആരിക്കാടിയില്‍ ഇരുനിലവീട് കുത്തിത്തുറന്ന് വിലയേറിയ വാച്ചും ഡി വി ആറും കവര്‍ന്നു, ബദിയഡുക്ക, ബേളയില്‍ അടച്ചിട്ട വീട്ടില്‍ നിന്നു 5 പവനും 80,000 രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ പരക്കെ കവര്‍ച്ച. മഞ്ചേശ്വരം, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കവര്‍ച്ച നടന്നത്.മഞ്ചേശ്വരം, കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയില്‍ പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ അഴികള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവനോളം തൂക്കമുള്ള സ്വര്‍ണ്ണ നെക്‌ളേസ് കവര്‍ന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോണല്‍ നിഷാദും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് മുറിയിലാണ് കവര്‍ച്ച. ബുധനാഴ്ച്ച രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി മഞ്ചേശ്വരം പൊലീസ് …

കേരള വാഹനങ്ങള്‍ മംഗളൂരുവില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നു; ഏറെയും വിദ്യാര്‍ഥികളെന്ന് പൊലീസ്

മംഗളൂരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കേരള രജിസട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ മംഗളൂരുവില്‍ പൊലീസ് നടപടി വരുന്നു. അമിതവേഗതയിലോടുന്ന വാഹനങ്ങള്‍ പിടികൂടുമെന്ന് മംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, മൂന്ന് തവണ വാഹനമോടിക്കല്‍, തെറ്റായ വശത്ത് വാഹനമോടിക്കല്‍, അമിത വേഗത എന്നിവ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഗതാഗത മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. അത്തരം വാഹനങ്ങളില്‍ ഏകദേശം 90 ശതമാനവും വിദ്യാര്‍ത്ഥികളുടേതാണ്. നിയമം ലംഘിച്ചോടുന്ന നിരവധി …

മഞ്ചേശ്വരത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി; പൊലീസ് പിന്തുടര്‍ന്നതോടെ യുവാവിനെയും കാറും ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ സംഘം യുവാവിനെയും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ഗേരുക്കട്ടയിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന സദ്ദാമി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ബുധനാഴ്ച രാത്രി എട്ടരമണിയോടെ മഞ്ചേശ്വരം, ഗോവിന്ദപൈ കോളേജിലേക്കുള്ള സര്‍വ്വീസ്‌ റോഡിലാണ് സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സദ്ദാം. ഇതിനിടയില്‍ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ഒരു സംഘം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സദ്ദാമിനെ അരികിലേക്ക് …

നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹ ആണ് മരിച്ചത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. നേഹയുടെ ഹോസ്റ്റല്‍ മുറിയടക്കം പൊലീസ് പരിശോധിച്ചു. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓലാട്ടെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓലാട്ടെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി ഉണ്ണി(42) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഓലാട്ട് ബാങ്ക് ബില്‍ഡിങ്ങില്‍ ബാര്‍ബര്‍ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് ഓലാട്ട് ബാങ്ക് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വദേശമായ നാറാത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: എന്‍ ബിന്ദു. മക്കള്‍: ഹരി ഗോവിന്ദ്, ശ്രീലക്ഷ്മി.

പ്രമുഖ വ്യവസായിയും എ.കെ ബ്രദേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയും കെ.എസ്.എസ്.ഐ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ എ.കെ അന്‍വര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വ്യവസായിയും എ.കെ ബ്രദേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയും കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ ഫെഡറേഷന്‍ (കെ.എസ്.എസ്‌ഐ.എഫ്) കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ എ.കെ മുഹമ്മദ് അന്‍വര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു വേര്‍പാട്. ഹൃദയാഘാതമാണ് മരണകാരണം.അന്‍വറിന്റെ നിര്യാണത്തില്‍ കെ.എസ്.എസ്.ഐ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ സ്‌കറിയ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ് സി.എച്ച് ചന്ദ്രശേഖരന്‍, ജില്ലാ ഭാരവാഹികള്‍ അനുശോചിച്ചു. 2016 മുതല്‍ അന്‍വര്‍ കെ.എസ്.എസ്.ഐ.എഫ് ജില്ലാ വൈസ് പ്രസിഡന്റായി തുടരുകയായിരുന്നു.ചെറുകിട വ്യവസായികളുടെ സങ്കീര്‍ണ്ണ …

മാപ്പിളപ്പാട്ട് കലാകാരന്‍ മന്‍സൂര്‍ കാഞ്ഞങ്ങാട് അന്തരിച്ചു

കാസര്‍കോട്: മാപ്പിള കലാകാരനും ഗായകനുമായ കാഞ്ഞങ്ങാട്ടെ എം.കെ മന്‍സൂര്‍ (44) അന്തരിച്ചു. വടകരമുക്ക്, ആവിക്കരയിലെ പരേതനായ അസൈനാറിന്റെ മകനാണ്. 20 ദിവസം മുമ്പ് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിലായിരുന്നു. നാട്ടിലെ കലാ-സാമൂഹ്യ-സാംസ്‌കാരിക-ജീവ കാരുണ്യരംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മന്‍സൂറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മാപ്പിള കലാകാരന്മാരുടെ സംഘടനയായ ‘ഉമ്മാസി’ന്റെ സെക്രട്ടറിയുമാണ്. മൃതദേഹം കാഞ്ഞങ്ങാട്, മീനാപ്പീസ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മാതാവ്: ഖദീജ. സഹോദരങ്ങള്‍: നസീമ, ഖൈറുന്നീസ.

ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം

കൊച്ചി: വിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു.കാനഡ മാനിറ്റോബ സ്‌റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നതെന്നാണ് വിവരം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ …

കാസർകോട് മുൻസിപ്പാലിറ്റിയിൽ 37 ലക്ഷം രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തി: എം എൽ അശ്വിനി

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ വിജിലൻസ് 37 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ എം എൽ അശ്വിനി പറഞ്ഞു. 25 വർഷമായി ഭരണത്തിലുള്ള മുസ്ലിംലീഗ് നഗരസഭയെ നികുതിദായകരുടെ പണം തിരിമറി നടത്താനുള്ള മണി സെൻ്ററാക്കി മാറ്റിയെന്ന് അവർ ആരോപിച്ചു. വികസനരഹിത-അഴിമതി ഭരണത്തിനെതിരെ ബിജെപി ടൗൺ കമ്മിറ്റിയുടെ മുൻസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കാസർകോട് നഗരത്തിലെ റോഡുകൾ ബഹുഭൂരിഭാഗവും ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. വിനോദസഞ്ചാരമേഖലയ്ക്കും നഗരസൗന്ദര്യവത്കരത്തിനും കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് നേടിയെടുക്കാൻ ലീഗ് നേതൃത്വത്തിലുള്ള …