കണ്ണൂര്‍: നോവലും കഥയും വായിച്ചാല്‍ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പാര്‍ട്ട് ടൈം ജോലിക്ക് അപേക്ഷിച്ച മൂന്നു യുവതികള്‍ക്കു പണം നഷ്ടപ്പെട്ടു. കൂത്തുപറമ്പിലെ ധനിഷയ്ക്ക് 1,18,045 രൂപയാണ് നഷ്ടമായത്. വളപട്ടണത്തെ ലതയ്ക്ക് 27,300 രൂപയും കണ്ണൂരിലെ ഫാത്തിമയ്ക്ക് 20,300 രൂപയും നഷ്ടമായി. വിവിധ ടാസ്‌കുകള്‍ക്കെന്ന പേരില്‍ ഇവരില്‍ നിന്നു പണം തട്ടിയെടുക്കുകയായിരുന്നുവത്രെ.
പണം നഷ്ടപ്പെട്ടതോടെയാണ് തങ്ങള്‍ വഞ്ചിതരായ കാര്യം മൂവരും അറിഞ്ഞത്. സമാനരീതിയില്‍ തട്ടിപ്പു നടത്തുന്ന നിരവധി പേര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
