മലപ്പുറം : കോട്ടയ്ക്കലിൽ നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു, ഇരുവരും ഒന്നിച്ച് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഇതോടെ ഇവരെ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പരിശോധന ഫലം ലഭിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
