തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കാണു കൂടുതൽ ജന പിന്തുണയുള്ളതെന്നു ശശി തരൂർ എം പി പറഞ്ഞു. ഇതിനു തെളിവായി സർവേ റിപ്പോർട്ട്അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇത് .
കേരള വോട്ട് വൈബ് എന്ന ഏജൻസിയാണ് ഇതു സംബന്ധിച്ച സർവേ നടത്തിയത്. ഇതിൽ 28.3 ശതമാനം പേരാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തരൂരിനെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 15.4 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ 27 ശതമാനം മുഖ്യമന്ത്രിയാരെന്നതിൽ മുന്നണിക്കുള്ളിൽ അനിശ്ചിതത്വmanennuന്നു അഭിപ്രായപ്പെട്ടു. ഈ സർവേയെ സംബന്ധിച്ച വാർത്തയാണ് തരൂർ എക്സിലെ അക്കൗണ്ടിൽ പങ്കുവച്ചത്. നേരത്തേ കേരള രാഷ്ട്രീയത്തിലേക്കു ചുവട് മാറ്റാനുള്ള താൽപര്യം തരൂർ പ്രകടിപ്പിച്ചിരുന്നു.
അതിനിടെ എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന ചോദ്യത്തിനു സർവേയിൽ പിണറായി വിജയനെ മറികടന്ന് കെ.കെ. ശൈലജ മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. 24.2 ശതമാനം പേർ ശൈലജയെ പിന്തുണയ്ക്കുമ്പോൾ 17.5 ശതമാനം പേരാണ് പിണറായിക്കു അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത്.

👍