തിരുവനന്തപുരം: മലപ്പുറത്തു മരിച്ച നിപ സമ്പർക്കപ്പട്ടികയിലുള്ള 78 വയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. നേരത്തേ ഇവരുടെ സംസ്കാര ചടങ്ങുകൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു, ഇരുവരും ഒന്നിച്ച് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഇതോടെയാണ് ആശങ്ക ശക്തമായത്.
നിലവിൽ 498 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
