പാറ്റ്ന: അമ്മാവന്റെ ഭാര്യയുമായി മരുമകനു അവിഹിത ബന്ധം; യുവാവിനെ തട്ടി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ മിതലേഷ്കുമാർ മുഖിയ (24) ആശുപത്രിയിൽ ചികിത്സയിൽ . നാലു വയസു പ്രായമുള്ള മകന്റെ മാതാവാണ് അമ്മാവന്റെ ഭാര്യ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവത്രെ. കഴിഞ്ഞ ദിവസം ഇരുവരെയും അമ്മാവൻ കയ്യോടെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് തട്ടി കൊണ്ടുപോയി മർദ്ദിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
