കാസർകോട്: നീലേശ്വരം, കരിന്തളത്ത് സി.പിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം. പെരിയങ്ങാനം, കാടങ്കോട് ഹൗസിലെ സി. നിപിൻ(30) ആണ് വധശ്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെരിയങ്ങാനം ബസ് വൈറ്റിംഗ് ഷെഡിനു സമീപത്താണ് സംഭവം. തലയ്ക്ക് കുത്തേറ്റ
നിപിൻ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത നീലേശ്വരം പൊലീസ് കോൺഗ്രസ് പ്രവർത്തകനായ മണി എന്ന മണികണ്ഠനെ അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
