കാസർകോട്: മീൻ പിടിക്കാൻ കടലിലെറിഞ്ഞ വലയിൽ യുവാവിൻ്റെ മൃതദേഹം കുടുങ്ങി. ഇന്നു രാവിലെ കാസർകോട് കസ്ബ തുറമുഖത്തിനടുത്തു മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.കസബ കടപ്പുറത്തെ രമേശൻ്റെ മകൻ ആദിത്യൻ്റെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആദിത്യൻ ചൊവ്വാഴ്ച ഉച്ചക്കു ഹാർബറിനടുത്തേക്കു പോയതായിരുന്നുവെന്നു പറയുന്നു. അതേ സമയം ആദിത്യൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ ചെയിനും കൈയിൽ ധരിച്ചിരുന്ന സ്വർണ്ണ കാപ്പും കാണാതായിട്ടുണ്ടെന്നു സംസാരമുണ്ട്. മാത്രമല്ല മുതദേഹംത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും പറയുന്നു. ആദിത്യൻ്റെ മൊബൈലും ബൈക്കും സംഭവസ്ഥലത്തിനടുത്തു കണ്ടെത്തിയിരുന്നു. ആദിത്യനെ അഴിമുഖത്തു കാണാതായെന്ന വിവരത്തെത്തുടർന്നു കോസ്റ്റൽ പൊലീസും ഫയർ ഫോഴ്സും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
