മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ – അതുല്യ ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകൻ അൻവിക്ക് ലാലിൻ്റെ തലയാണ് പാത്രത്തിനുള്ളിലായത്. കളിക്കുന്നതിനിടെ അലുമിനിയ പാത്രം അബദ്ധത്തിൽ തലയിൽ കുടുങ്ങുകയായിരുന്നുവെന്നു പറയുന്നു. ചൊവ്വാഴ്ച വൈകിട്ടായായിരുന്നു സംഭവം. പാത്രം എടുത്തു മാറ്റാൻ കഴിയാതെ കുട്ടി ബഹളം വച്ചതു കേട്ടെത്തിയ വീട്ടുകാർ കുട്ടിയുടെ തലയിൽ നിന്നു പാത്രം എടുത്തു മാറ്റാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കൾ പാത്രം തലയിൽ കുടുങ്ങിയ കുട്ടിയെ അതേ നിലയിൽ മുക്കത്തെ ഫയർ ഫോഴ്സ് ഓഫീസിലെത്തിക്കുകയും
സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ , എൻ. ജയകിഷ്, ഫയർ ഓഫീസർമാരായ സി. മനോജ് , എം. സജിത്ത് ലാൽ , സനീഷ് പി ചെറിയാൻ, കെ അഭിനേഷ് ,എ എസ് . പ്രദീപ്, പി. നിയാസ് ,സി വിനോദ് എന്നിവർ ഇരുപത് മിനിട്ടോളം നടത്തിയ തീവ്ര ശ്രമത്തിനൊടുവിൽകുട്ടിയുടെ തല പാത്രത്തിൽ നിന്നു നീക്കം ചെയ്യുകയുമായായിരുന്നു.
