കാസർകോട്: കാറിൽ കടത്തിയ 181 ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചാവക്കാട് പുന്നയൂർ സ്വദേശികളായ എ എച്ച് അൻസിഫ്(38), ചന്ദ്രശേഖര (39) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ മേൽപ്പറമ്പ് കൊപ്പലിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും സ്ഥലത്തെത്തിയത്. സംശയത്തെ തുടർന്ന് ഹുണ്ടായി കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. 129.6 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവും, 51.84 ലിറ്റർ ഗോവ നിർമ്മിത മദ്യവും ആണ് കാറിൽ കടത്താൻ ശ്രമിച്ചത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളുംവാഹനവും സഹിതം തുടർ നടപടികൾക്കായി കാസകോട് റേഞ്ച് ഓഫീസിൽ ഹാജരാക്കി. റേഞ്ചിൽ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ശ്രീനിവാസൻ പത്തിൽ, പ്രമോദ് കുമാർ വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജീഷ് സി, സി.ഇ. ഒ മാരായ മഞ്ജുനാഥൻ വി, രാജേഷ് പി, ഷിജിത്ത് വിവി, അതുൽ ടിവി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
