ആലപ്പുഴ: അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയാണ് മരിച്ചത്. മകൻ ജോൺസൺ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തർക്കത്തിനു പിന്നാലെ മദ്യപിച്ചെത്തിയ ജോൺസൺ അമ്മയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച പിതാവ് ജോയിയെയും മർദിച്ചു. തുടർന്ന് ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ആനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.ജോൺസൺ സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. നേരത്തേ മർദനത്തിനു പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ ജോൺസണെ റിമാൻഡ് ചെയ്തിരുന്നു.
