കാസര്‍കോട്: കൂഡ്‌ലു, ചൂരിപ്പള്ളിയില്‍ നിന്നു 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളിലും കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശി, വെസ്റ്റ് ഗോദാവരി, മണ്ഡലം ആഗിവിടു, ഉര്‍ദു സ്‌കൂളിനു സമീപത്തെ മുഹമ്മദ് സല്‍മാന്‍ അഹമ്മദ് (34)നെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പ്രൊബേഷന്‍ എസ്.ഐ ജോബി, പൊലീസുകാരായ സതീശന്‍, ജയിംസ്, നീരജ്, രതീഷ് പെരിയ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് ചൂരിയിലെ സലഫി മസ്ജിദില്‍ കവര്‍ച്ച നടന്നത്. ഓഫീസ് മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവുമാണ് മോഷണം പോയത്. ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മജ് മഷൂദിന്റെ പരാതി പ്രകാരമാണ് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നത്.
