സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു

കണ്ണൂര്‍: സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്‌ഐ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. സംഘര്‍ഷത്തിലെത്തിയതോടെ രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകര്‍ക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്സലര്‍മാര്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ആര്‍സിബി താരം യാഷ് ദയാലിനെതിരെ കേസ്

ബംഗളൂരു: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നു ഇവര്‍. ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ദയാലിനെതിരെ യുവതി ഇലക്ട്രോണിക് തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണെന്നും …

‘എന്തു വിധിയിത്.. ഡോക്ടറാകാനുള്ള ആഗ്രഹം നടക്കുന്നില്ല’; ദൈവത്തിന് കത്തെഴുതി 25 കാരന്‍ ജീവനൊടുക്കി

ബംഗളൂരു: ആഗ്രഹിച്ച കാര്യം ഒന്നും നടക്കുന്നില്ല. ശിവ ഭഗവാന് വികാരഭരിതമായ ഒരുകത്തെഴുതി 25 കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. രോഹിത് എന്ന യുവാവാണ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്തത്.ഡോക്ടറാകണമെന്ന് അവന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും എന്നാല്‍ അത് നേടാന്‍ കഴിഞ്ഞില്ലെന്നും അത് അവനെ വളരെയധികം അസ്വസ്ഥനാക്കിയെന്നും കുടുംബം പറഞ്ഞു.എംഎസ്സി പൂര്‍ത്തിയാക്കിയ യുവാവ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കാതെ വന്നപ്പോള്‍ ബിഎഡിന് ചേരുകയായിരുന്നു. ‘ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ …

ബി ജെ പിയുടെ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വികസന രഹിത- അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കാസര്‍കോട് ടൗണ്‍ കമ്മറ്റി നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എം …

പ്രമുഖ വ്യവസായിയും ബിജെപി അനുഭാവിയുമായ ഗോപാല്‍ ഖേംകയുടെ കൊല; പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു

പട്ന: പട്‌നയിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംകെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു. ആയുധം നല്‍കി സഹായിച്ച ആളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി വികാസ് എന്ന രാജ(29)യ്ക്ക് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതി വെടിയേറ്റ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടത്. പട്ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. മുഖ്യപ്രതിയായ ഇയാള്‍ക്ക് കൊലപാതകം നടത്തിയ ഉമേഷുമായി അടുത്ത …

ആരോഗ്യ മേഖലയോട് അവഗണന; ജനറല്‍ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കാസര്‍കോട്: ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മുളിയാര്‍, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാജീവന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി എം ജയിംസ്, കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, …

ദേശീയ പണിമുടക്ക്: കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തില്‍ ഇറങ്ങുമെന്നു ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കുന്നതു സംബന്ധിച്ച് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. പണിമുടക്ക് നടത്തേണ്ട സാഹചര്യമല്ല കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ ഉള്ളത്. ജീവനക്കാര്‍ സന്തുഷ്ടരാണ്- മന്ത്രി പറഞ്ഞു.എന്നാല്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രി ഇത്തര പ്രസ്താവന നടത്തിയത് ഏതു പശ്ചാത്തലത്തിലാണെന്നു അറിയില്ലെന്നും യൂണിയന്‍ …

മാതാവിന് പ്രേതബാധയുണ്ടെന്ന് സംശയം, ചികില്‍സയ്ക്കായി മന്ത്രവാദിയെ വരുത്തിച്ചു; ചൂരല്‍ കൊണ്ട് അടിയേറ്റ 55 കാരി മരിച്ചു

ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചേയാണ് മരണപ്പെട്ടവിവരം പുറത്തറിയുന്നത്. ജംബര്‍ഗട്ടയില്‍ താമസിക്കുന്ന 55 കാരി ഗീതമ്മയാണ് മന്ത്രവാദിനി ആശയുടെ ചൂരല്‍ പ്രയോഗത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകന്‍ ഞായറാഴ്ച വൈകീട്ട് മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് ബാധയൊഴിപ്പിക്കല്‍ ആരംഭിച്ചു. തനിക്ക് ചൗഡമ്മ ദേവിയുടെ അനുഗ്രഹമുണ്ടെന്ന് …

58 കാരിയെ ബലാല്‍സംഗം ചെയ്തു; അനുജത്തിയുടെ ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: 58 കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ അനുജത്തിയുടെ ഭര്‍ത്താവിനെതെതിരെയാണ് കേസെടുത്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. 2022 ഏപ്രില്‍ 15 മുതല്‍ 2023 ഒക്ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചുവെന്നു സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഭയം കാരണമാണ് സംഭവത്തെക്കുറിച്ച് ആരോടും പറയാതിരുന്നതെന്നു പറയുന്നു.പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാടകം, നെച്ചിപ്പടുപ്പിലെ ഇടയില്യം കാര്‍ത്യായനി അമ്മ അന്തരിച്ചു

കാസര്‍കോട്: കാടകം നെച്ചിപ്പടുപ്പിലെ ഇടയില്യം കാര്‍ത്യായനി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി ചന്തുനായര്‍. മക്കള്‍: ലീല, കൃഷ്ണന്‍, നാരായണന്‍, ഉഷ, വിലാസിനി. മരുമക്കള്‍: പരേതനായ രാഘവന്‍, കരുണാകരന്‍ (പനയാല്‍), ഓമന, ഷീജ, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, നളിനി, സുകുമാരന്‍, അരവിന്ദന്‍, മോഹനന്‍, പരേതരായ ജാനകി അമ്മ, ഗോപിനാഥന്‍, ചന്ദ്രന്‍.

അഡൂരില്‍ യുവാവിനു നേരെ അക്രമം, വീടിനു കല്ലേറ്; പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും വീടിനു നേരെ കല്ലെറിഞ്ഞ് ഓടുകള്‍ പൊട്ടിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഡൂര്‍, മൂല ഹൗസിലെ എം.ഇ ബാത്തിഷ (48)യെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ സത്യപ്രകാശ് ജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഘവന്‍, സി പി ഒ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 1995 ഏപ്രില്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതിയായ …

കാസര്‍കോട് നഗരസഭ വാര്‍ഡ് വിഭജനത്തില്‍ തരികിട; ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചു മാത്രമേ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് കോടതി

കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഡ് വിഭജന വിജ്ഞാപനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്ക്കും തിരികിടക്കുമെതിരെ മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എം ബഷീര്‍ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തെരുവത്തു വാര്‍ഡിന്റെ സ്വാഭാവിക അതിര്‍ത്തിയായ ഹാഷിം സ്ട്രീറ്റ് റോഡിന്റെ ഇരുവശവും ആ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും പല വാര്‍ഡിലും സ്വാഭാവിക അതിര്‍ത്തി ഇല്ലാതാക്കിയെന്നും ഫിഷ് മാര്‍ക്കറ്റ് വാര്‍ഡിലെ ഒരു ഫ്‌ളാറ്റ് സമുച്ചയം ജനസംഖ്യ കുറവായിട്ടും ദൂരെയുള്ള തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഏഴാം …

സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കും പത്തു കുട്ടികള്‍ക്കും ഗുരുതരപരിക്ക്

ചെന്നൈ: തമിഴ്‌നാട്, കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. വാന്‍ ഡ്രൈവര്‍ക്കും പത്തു വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ലെവല്‍ ക്രോസിലെ ഗേറ്റ് അടക്കാന്‍ മറന്നു പോയതാണ് ദാരുണമായ സംഭവത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക സംശയം. ജീവനക്കാരന്‍ ഉറങ്ങിപ്പോയതാണ് ഗേറ്റ് അടക്കാതിരിക്കാന്‍ ഇടയാക്കിയതെന്നും സംശയിക്കുന്നു. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ആറാംക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

പൂവടുക്ക- അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ; യാത്രക്കാര്‍ ഭീതിയില്‍

കാസര്‍കോട്: മുള്ളേരിയയ്ക്ക് സമീപത്തെ പൂവടുക്ക -അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി. എട്ടു പോത്തുകളാണ് തിങ്കളാഴ്ച വൈകുന്നേരം റോഡിലേയ്ക്ക് എത്തിയത്. ഈ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്നവര്‍ വാഹനം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. ആള്‍ക്കാരെയും വാഹനങ്ങളെയും കണ്ടിട്ടും റോഡില്‍ നിന്നു മാറാന്‍ പോത്തുകള്‍ കൂട്ടാക്കിയില്ല. ഏറെ നേരം കഴിഞ്ഞാണ് പോത്തുകള്‍ കാട്ടിനകത്തേയ്ക്ക് കയറി പോയത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടുപോത്തുകളെ കൂട്ടത്തോടെ കാണുന്നുണ്ടെന്നു യാത്രക്കാര്‍ പറഞ്ഞു. ജാല്‍സൂര്‍- ചെര്‍ക്കള അന്തര്‍ സംസ്ഥാന പാതയില്‍ നിന്നു 50 മീറ്റര്‍ …

വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ജീവനൊടുക്കി

തലപ്പാടി: വിവാഹത്തിനു വിസമ്മതിച്ച കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുക ന്‍ ജീവനൊടുക്കി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതുഗ്രാമ, സുജീറുവില്‍ ആണ് ദാരുണമായ സംഭവം നടന്നത്. മെക്കാനിക്കും കാഞ്ചിലക്കോടി സ്വദേശിയുമായ സുധീര്‍ (30) ആണ് ജീവനൊടുക്കിയത്.തിങ്കളാഴ്ചയാണ് സംഭവം. ദിവ്യ എന്ന ദീക്ഷിത (26)യാണ് വധശ്രമത്തിനു ഇരയായത്. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ: ‘മെക്കാനിക്കായ സുധീറും ദിവ്യയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തെറ്റി. ദിവ്യ കല്യാണത്തിനു തയ്യാറായില്ല.സുധീര്‍ ആണെങ്കില്‍ ദിവ്യയെ കല്യാണം …

കുളിക്കാൻ പോകുന്നതിനിടെ അസ്വസ്ഥത; എൻജിനീയറിങ് വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

മംഗളരു: എഞ്ചിനീയറിങ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സൂറത്ത്കലിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയും കൃഷ്ണപുര ഹിൽസൈഡ് താമസക്കാരനുമായ അസ്ഗർ അലിയുടെ മകൻ അഫ്താബ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ അഫ്താബ് വീട്ടിൽ കുളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ അലി ഉച്ചവരെ മകനോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. 3 സഹോദരിമാരും വിവാഹിതരാണ്. കോവിഡ് ബാധിച്ച് അഫ്താബിന്റെ മാതാവ് …

മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുത്തു; കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു, 46 കാരനെതിരെ 2 കേസ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാൾ ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. പ്രതിക്കെതിരെ രണ്ട് കേസടുത്ത് പൊലീസ്. ബാലരാമപുരം സ്വദേശി സിജു പി. ജോൺ(46) ആണ് പ്രതി. ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്ന് മദ്യപിച്ച് ബൈക്കോടിച്ച് വരവേ പൊലീസ് സംഘം സിജുവിനെ പിടികൂടിയിരുന്നു. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ സമീപത്തിരുന്ന പൊലീസുകാരന്റെ മൊബൈൽഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തിൽ വിട്ടു. പിന്നീട് ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ …

കോന്നി ക്വാറി അപകടം ; കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും, ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ

പത്തനംതിട്ട: കോന്നി പയ്യനാമൺ ക്വാറിയിൽ പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഹിറ്റാച്ചി ഡ്രൈവറായിരുന്ന ബിഹാർ സ്വദേശി അജയരാജാണ് അപകടത്തിൽപെട്ടത്. വീണ്ടും പാറ ഇടിഞ്ഞതോടെ ഇന്നലെ സന്ധ്യയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ പാറ ഇടിഞ്ഞ് ഹിറ്റാച്ചിക്കു മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചിയുടെ ഹെൽപ്പറായിരുന്ന ഒഡിഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.അതിനിടെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ തൊഴിൽ വകുപ്പും …