തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തില്‍ ഇറങ്ങുമെന്നു ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കുന്നതു സംബന്ധിച്ച് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. പണിമുടക്ക് നടത്തേണ്ട സാഹചര്യമല്ല കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ ഉള്ളത്. ജീവനക്കാര്‍ സന്തുഷ്ടരാണ്- മന്ത്രി പറഞ്ഞു.
എന്നാല്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രി ഇത്തര പ്രസ്താവന നടത്തിയത് ഏതു പശ്ചാത്തലത്തിലാണെന്നു അറിയില്ലെന്നും യൂണിയന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
