പത്തനംതിട്ട: കോന്നി പയ്യനാമൺ ക്വാറിയിൽ പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഹിറ്റാച്ചി ഡ്രൈവറായിരുന്ന ബിഹാർ സ്വദേശി അജയരാജാണ് അപകടത്തിൽപെട്ടത്. വീണ്ടും പാറ ഇടിഞ്ഞതോടെ ഇന്നലെ സന്ധ്യയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ പാറ ഇടിഞ്ഞ് ഹിറ്റാച്ചിക്കു മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചിയുടെ ഹെൽപ്പറായിരുന്ന ഒഡിഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.അതിനിടെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ തൊഴിൽ വകുപ്പും നിർദേശിച്ചു.
