കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. 20.12.2024ന് ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 1975ൽ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷൻ മൂന്നും നാലും ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷൻ ആറിന് വിരുദ്ധമാണെന്നും അതിനാൽ ഇവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കോഴിക്കോട് സബ് കോടതി ഉത്തരവിനെതിരെ എൻ.പി. രമണി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പൂര്‍വിക സ്വത്തില്‍ വ്യക്തികള്‍ക്കുള്ള അവകാശം വിലക്കുന്നുവെന്നും സെക്ഷന്‍ നാല് ഹിന്ദു അവിഭക്ത കുടുംബങ്ങളിലുള്ളവര്‍ക്ക് സ്വത്തുക്കളില്‍ കൂട്ടവകാശം ഉണ്ടെന്ന് പറയുകയും ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു.2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമ പ്രകാരം പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശം അനുവദിച്ചിരുന്നു. എന്നാല്‍ പലപ്പോഴും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ ഉപയോഗിച്ച് 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നീരിക്ഷണം.
