എറണാകുളം : അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ച സംഭവം പേവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ അയൽ വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണിത്.ശനിയാഴ്ചയാണ് പടയാട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റ മരിച്ചത്. അന്നേ ദിവസം തന്നെയാണ് നായയും ചത്തത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. പ്രദേശവാസികളെ പരിശോധിക്കാനും വളർത്തുമൃഗങ്ങൾക്കു കുത്തിവയ്പെടുക്കാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.
