കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിന്റെ ഉദ്ഘാടത്തിനു കേരളത്തിലെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി.മുരളീധരനും ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര നടത്തിയത്. ഇതിനായി 2023 ഏപ്രിൽ 25ന് ഇവർ കാസർകോട് എത്തിയെന്നാണ് വിവരം. അതിനിടെ ജ്യോതി ടൂറിസം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ പ്രതികരിച്ചു. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇവരെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം ചോദിച്ചു.
