റിയാദ്: റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘കൈസെന്‍’ കാമ്പയിന്‍ റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് മീപ്പിരി സ്വാഗതം പറഞ്ഞു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ പള്ളം ഖിറാഅത്ത് നടത്തി.
2024 നവംബര്‍ 15ന് ആരംഭിച്ച കാമ്പയിന്‍ 2025 ജൂണ്‍ 27നാണ് സമാപിച്ചത്. കാമ്പയിന്‍ കാലയളവില്‍ സംഘടനയുടെ പുരോഗതിക്കു നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.

കാസര്‍കോട് പ്രീമിയര്‍ ലീഗ് (ക്രിക്കറ്റ് ) സീസണ്‍ 2, എക്‌സിക്യൂട്ടീവ് ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സൂപ്പര്‍ സിംഗര്‍ കോണ്‍ടെസ്റ്റ് – മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, ഫാമിലി മീറ്റ്, ഗ്രാന്‍ഡ് ഇഫ്താര്‍ മീറ്റ് തുടങ്ങിയ ഇതില്‍പ്പെടുന്നു. ഇതുകൂടാതെ, കാസര്‍കോട് ജില്ലയിലെ സി.എച്ച്. സെന്ററുകള്‍ക്കുള്ള സഹായങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നടത്തി. വെല്‍ഫെയര്‍ വിംഗ്, സ്‌പോര്‍ട്‌സ് വിംഗ്, വനിതാ വിംഗ് എന്നിവ രൂപീകരിച്ചു.
ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസിയുടെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി സമ്മാനിച്ചു.
സമാപന സമ്മേളനത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, സി.പി മുസ്തഫ, അഷ്റഫ് വേങ്ങാട്ട്, ഉസ്മാനലി പാലത്തിങ്ങല്‍, വി.കെ മുഹമ്മദ്, അസീസ് അടുക്ക, ജലാല്‍ ചെങ്കള, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, റഹീം സോങ്കാല്‍, ഖാദര്‍ അണങ്ങൂര്‍, അറഫാത്ത് ശംനാട്, മഷൂദ് തളങ്കര, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, മുഷ്താഖ് മുഹമ്മദലി, മജീദ് സോങ്കാല്‍, മുഹമ്മദ് നെല്ലിക്കട്ട, ജമാല്‍ വള്‍വക്കാട്, സലാം ചട്ടഞ്ചാല്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദി പറഞ്ഞു.