പാലക്കാട്: ആറു വര്‍ഷത്തെ വാടക കുടിശിക വരുത്തിയ വനിത പൊലീസ് സ്റ്റേഷന് പാലക്കാട് നഗരസഭ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കി. 3 ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസ്. 31 ലക്ഷം രൂപ വാടകയിനത്തില്‍ നല്‍കാനുണ്ട്. സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് ഇതുവരെ ഒരു രൂപ പോലും വാടക നല്‍കിയിട്ടില്ലെന്നും നഗരസഭ നോട്ടീസില്‍ പറയുന്നു.
എന്നാല്‍ 6 മാസം കൂടി സാവകാശം നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. എഴുതി നല്‍കിയാല്‍ 6 മാസം കാലതാമസം നല്‍കാമെന്നും എന്നിട്ടും കുടിശിക നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി. ഒട്ടേറെ സ്ഥാപനങ്ങള്‍ സമാനമായി കുടിശിക വരുത്തിയത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമായതോടെയാണ് നഗരസഭയുടെ നടപടി.
