കാസര്‍കോട്: ബാര മൈലാട്ടിയില്‍ വില്‍ക്കാനായി കൊണ്ടുവന്ന 2.010 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. കഞ്ചാവ് വാങ്ങിയ ആള്‍ പിടിയിലായി. ബുള്ളറ്റില്‍ കഞ്ചാവെത്തിച്ച ആള്‍ രക്ഷപ്പെട്ടു. മൈലാട്ടി ചെറുകരയിലെ കെ ബാദുഷ ആണ് പിടിയിലായത്. രക്ഷപ്പെട്ട രണ്ടാം പ്രതി ബാര ആര്യടുക്കം സ്വദേശി ബിനു മാങ്ങാടിനായി എക്‌സൈസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവും മൈലാട്ടില്‍ പരിശോധനക്കെത്തിയത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫ്,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജേക്കബ് എസ്, ഉദ്യോഗസ്ഥരായ കെ മഹേഷ്, പി നിഷാദ്, പി മനോജ് പി, ആര്‍കെ സിജു കെ, അരുണ്‍, അജൂബ്, ഡ്രൈവര്‍ പിവി ദിജിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.
