വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍
കാസര്‍കോട്: അടുക്കള ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കവര്‍ച്ചയ്ക്ക് കയറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കയ്യാര്‍, ജോഡ്ക്കല്ല്, കെ.കെ നഗര്‍ സ്വദേശിയും ഇപ്പോള്‍ കുബണൂര്‍, സഫ നഗറില്‍ ഫ്‌ളാറ്റില്‍ താമസക്കാരനുമായ കലന്തര്‍ ഷാഫി (34)യെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. കവര്‍ച്ചാ ശ്രമത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ട ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ജോഡ്ക്കല്ലിലെ കെ. ഹരീഷയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കടന്ന …