മൊഗ്രാല്‍പുത്തൂരില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍പുത്തൂര്‍ സിപിസിആര്‍ഐ ഗസ്റ്റ് ഹൗസിനു സമീപം ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. തലപ്പാടിയില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്നു സ്വകാര്യ ബസും എതിര്‍ഭാഗത്തു നിന്നും എത്തിയ പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ പിക്കപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ ഉണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനത്തിന്റെയും മുന്‍ ഭാഗത്തു കാര്യമായ കേടുപാടുണ്ടായി. പിക്കപ്പ് …

അസുഖം മൂലം ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കോട്ടച്ചേരി കുന്നുമ്മലെ രാജേന്ദ്രന്റെ ഭാര്യ കെ.ഗീത(34) ആണ് മരിച്ചത്. മുള്ളേരിയ സ്വദേശിനിയാണ്. സംസ്‌കാരം നടത്തി. മുള്ളേരിയ കളരി ഹൗസില്‍ കൃഷ്ണന്‍ മണിയാണിയുടെയും ദേവകിയുടെയും മകളാണ്. മക്കള്‍: ആദി തേജസ്. അഥര്‍വ് തേജസ്. സഹോദരങ്ങള്‍: രാമചന്ദ്രന്‍, പ്രഭാകരന്‍, ദാമോദരന്‍, രവീന്ദ്രന്‍, ശശികല

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുഞ്ഞിമംഗലത്തെ ടി വി കമലാക്ഷി (60)യാണ് മരിച്ചത്. വണ്ണാച്ചന്‍, പുത്തന്‍ വീട്ടില്‍ സുധാകരന്റെ ഭാര്യയാണ്. ശനിയാഴ്ച രാവിലെ 6.10ന് ആണ് സംഭവം.തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രാവിലെ ഇലയടയും ചായയുമാണ് കഴിച്ചത് .മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഏക മകൾ: സൗമ്യ .

കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കുണ്ടംകുഴിയില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, പിലിക്കോട്ട് കെ എസ് യു പ്രവര്‍ത്തകനു മര്‍ദ്ദനം, കേസ്

കാസര്‍കോട്: കെ എസ് യുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന വിദ്യാഭ്യാസ ബന്ദിനിടയില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകന്‍ മരുതടുക്കത്തെ മുഹമ്മദ് ഷാഹിദി (17)ന്റെ പരാതി പ്രകാരം എസ് എഫ് ഐ പ്രവര്‍ത്തകരായ അഭിഷേക്, ശിവസൂര്യ, ഗൗതം, ശ്രീവിനായക്, അമല്‍, നീരജ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണിനു മുകളില്‍ മുറിവേറ്റ …

കഞ്ചാവുമായി പച്ചമ്പളത്തും മജലിലും 2 യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

കാസര്‍കോട്: കഞ്ചാവുമായി പച്ചമ്പളത്തും മജലിലും രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം കയ്യാര്‍ പച്ചമ്പളയില്‍ നടന്ന റെയ്ഡില്‍ അബ്ദുല്‍ റഹീമി(35)നെ കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ കെ പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സുര്‍ജിത്ത്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മംഗല്‍പാടി വില്ലേജില്‍ പത്തോടി മജലില്‍ വച്ച് …

ഫുട് ഓവര്‍ ബ്രിഡ്ജുള്ളത് അര കിലോ മീറ്റര്‍ അകലെ മുട്ടത്ത്: ഷിറിയയില്‍ വിദ്യാര്‍ഥികള്‍ ദേശീയപാത മതില്‍ ചാടുന്നു

കുമ്പള: ഷിറിയ സ്‌കൂളിലേക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ എളുപ്പവഴി എന്ന നിലയില്‍ ദേശീയപാത മതില്‍ ചാടുന്നു. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നെന്നു ആക്ഷേപമുണ്ട്. അര കിലോമീറ്റര്‍ അകലെ മുട്ടത്തുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗപ്പെടുത്താന്‍ കുറേ നടക്കണമെന്നുള്ളതുകൊണ്ടാണ് എളുപ്പവഴി എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ ദേശീയപാത മതില്‍ ചാടുന്നത്.ഷിറിയ സ്‌കൂളിനടുത്തു അടിപ്പാതയോ, ഫുട് ഓവര്‍ ബ്രിഡ്‌ജോ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാരും, പിടിഎയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും, വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും നിവേദനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി …

നിസ്സാൻ അര ദശലക്ഷം വാഹനങ്ങൾ അടിയന്തരമായി തിരിച്ചു വിളിക്കുന്നു

-പി പി ചെറിയാൻ ന്യൂയോർക്ക് :അപകട സാധ്യത വർദ്ധിപ്പിക്കുന്ന തകരാറുകൾ കാരണം നിസ്സാൻ യുഎസിലും കാനഡയിലും 480,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ ആഴ്ച സമർപ്പിച്ച നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടഅനുസരിച്ചു തിരിച്ചു വിളിക്കുന്ന 443,899 വാഹനങ്ങൾ യുഎസിലാണ്. ഇൻഫിനിറ്റി QX50s, നിസ്സാൻ റോഗ്സ്, നിസ്സാൻ ആൾട്ടിമാസ്, ഇൻഫിനിറ്റി QX55s എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങളിലെ ബെയറിംഗുകളിൽ നിർമ്മാണ തകരാറുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക വി സി ടർബോ എഞ്ചിനുകൾ ഉണ്ട്, ഇത് എഞ്ചിൻ തകരാറിന് കാരണമാകും. …

അന്താരാഷ്ട്ര നാവിക ദിനം; ചികിത്സാ സഹായവുമായി മര്‍ച്ചന്റ് നേവി അസോസിയേഷന്‍

കാസര്‍കോട്: അന്താരാഷ്ട്ര നാവിക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ മൂന്നു പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബേക്കല്‍ സ്വദേശി, പക്ഷാഘാതം മൂലം ചികിത്സയിലായ ഉദുമ മുല്ലച്ചേരി സ്വദേശി, അര്‍ബുദ ബാധിത എന്നിവര്‍ക്കാണ് സഹായം നല്‍കിയത്.പ്രസിഡണ്ട് പി.വി ജയരാജ് ആധ്യക്ഷം വഹിച്ചു. രാജേന്ദ്രന്‍ കണിയമ്പാടി, സുജിത് ബേക്കല്‍, കെ.എ രമേശന്‍, പി.കെ ഹരിദാസ്, എ.കെ സുധില്‍, വി. അനില്‍ കുമാര്‍, സുനില്‍ കൊക്കാല്‍, ഷാജേഷ് ബേക്കല്‍, മണി അച്ചേരി, …

പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം ട്യൂഷനു പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ

തൃശൂര്‍: നന്തിക്കര സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകള്‍ വൈഷ്ണ(17) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ വൈഷ്ണ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോവുകയായിരുന്നു പിക്കപ്പ്. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നന്തിക്കര ഗവ. …

സിഗരറ്റ് വലിക്കാന്‍ വിസമ്മതിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, ഏഴു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: സിഗരറ്റ് വലിക്കാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം സീനിയര്‍ വിദ്യാര്‍ത്ഥികളായ അന്‍വര്‍, ഗാനി, റിഷി തുടങ്ങി ഏഴു പേര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ജൂണ്‍ 30 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡില്‍ വച്ചാണ് പരാതിക്കാരനെ സിഗരറ്റ് വലിപ്പിക്കുവാന്‍ നിര്‍ബന്ധിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തില്‍ ശാന്ത അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തില്‍ ശാന്ത(60) അന്തരിച്ചു. മുന്‍ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ രാഘവന്‍, ഉള്ളാറക്കല്‍ കരിവെള്ളൂര്‍. മക്കള്‍: സതീശന്‍, സവിത, രതീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്‍, നന്ദിനി. മരുമക്കള്‍: ഭാസ്‌ക്കരന്‍(ചര്‍ളടുക്കം), ഉഷ (ബങ്കളം).

പുളിക്കൂറിലെ ആലി മുസ്ലിയാര്‍ അന്തരിച്ചു; വിട വാങ്ങിയത് ദീര്‍ഘകാലം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുക്രിയായി സേവനമനുഷ്ഠിച്ച ആള്‍

കാസര്‍കോട്: ദീര്‍ഘകാലം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുക്രിയായി സേവനമനുഷ്ഠിച്ച ഷിറിബാഗിലു, പുളിക്കൂര്‍ ഹൗസിലെ ആലി മുസ്ലിയാര്‍ (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മലപ്പുറം, അരീക്കോട് സ്വദേശിയാണ്. ഭാര്യ: ആയിഷ. മക്കള്‍: സല്‍മ, സഫിയ, അഷ്‌റഫ്, ഷരീഫ, റാസിഖ്, സക്കീല. മരുമക്കള്‍: ലത്തീഫ്, സത്താര്‍, സുബൈരിയ, റഷീദ്, അസ്മീന, റഫീഖ്. സഹോദരങ്ങള്‍: അബൂബക്കര്‍ മുസ്ലിയാര്‍, ഉമ്മര്‍ മുസ്ലിയാര്‍.

മാന്ത്രികവടി ഉപയോഗിച്ച് മന്ത്രവാദവും സിദ്ധ ചികിത്സയും; 55കാരിയെ മാനഭംഗപ്പെടുത്തിയ ഷിഹാബുദ്ദീന്‍ തങ്ങള്‍ പിടിയില്‍

കാസര്‍കോട്: 55കാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ സിദ്ധന്‍ പിടിയില്‍. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കി. ആരോഗ്യനില വീണ്ടെടുത്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ തീരുമാനം. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങള്‍ (52) ആണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരി നല്‍കിയ പരാതി പ്രകാരമാണ് തങ്ങളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് …

ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതിയെ കാണാതായി

കാസര്‍കോട്: ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കു പോയ യുവതിയെ കാണാതായായി പരാതി. കാഞ്ഞങ്ങാട് സൗത്ത്, കല്ലഞ്ചിറയിലെ ഷംന (18)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ് ഷംന. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ബ്യൂട്ടി പാര്‍ലറിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, രാത്രി സംസാരിച്ചു നില്‍ക്കുന്നത് നേരില്‍ കണ്ടു; കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ചെന്നൈ: മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തമിഴ്നാട്ടിലെ ആവഡി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ ഗ്രാമത്തിലെ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കച്ചി (വിസികെ) പ്രവര്‍ത്തകയും വാര്‍ഡ് കൗണ്‍സിലറുമായ ഗോമതി(28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് എ. സ്റ്റീഫന്‍ രാജ് (34), അജിത്ത് (25), ജോണ്‍സണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഗോമതിയും ഭര്‍ത്താവും തമ്മില്‍ വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് അടുത്തിടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി …

ഡാലസ് കേരള അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പി പി ചെറിയാന്‍ ഡാലസ്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് 1776 ജൂലൈ 4നു സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിന്റെ സ്മരണയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്വാതന്ത്ര്യ ദിനം, കേരള അസോസിയേഷന്‍ ആഘോഷിച്ചു. ജൂലൈ നാലിനു ഡാലസ്ഗാര്‍ലാന്‍ഡിലുള്ള കേരള അസോസിയേഷന്‍ ഓഫീസ് പരിസരത്തായിരുന്നു ആഘോഷം.ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ നിന്നു നിരവധി പേര്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. പതാക ഉയര്‍ത്തല്‍ സൈക്കിള്‍ റാലി റോളര്‍ സ്‌കേറ്റിംഗ് ഉണ്ടായിരുന്നു.അസോ. പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ …

നാലു വയസ്സുള്ള മകളുടെ കൊലപാതകം: ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്ത അറസ്റ്റില്‍

-പി പി ചെറിയാന്‍ ഫ്‌ലോറിഡ: മിയാമി-ഡേഡില്‍ നാലു വയസ്സുള്ള മകള്‍ ആര്യ തലാത്തി മുങ്ങിമരിച്ച സംഭവത്തില്‍ 36 വയസുകാരിയായ മാതാവും ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. നേഹ ഗുപ്തയെ അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.ജൂണ്‍ 27ന് പുലര്‍ച്ചെ ഫ്‌ലോറിഡയിലെ എല്‍പോര്‍ട് സ്ട്രീറ്റിലെ ഒരു റെസിഡന്‍ഷ്യല്‍ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.

14കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സഹപാഠിക്കെതിരെയും പോക്‌സോ കേസ്

കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്ലൂരാവി സ്വദേശി മഷൂഖി(25)നും പെണ്‍കുട്ടിയുടെ സഹപാഠിക്കും എതിരെയാണ് കേസെടുത്തത്. മഷൂഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനു ഇരയായത്. കൗണ്‍സിലിംഗിലാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.