ബോവിക്കാനം: ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷേഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽബോവിക്കാനം ടൗണിൽ റോഡ് ഉപരോധിച്ചു.യൂത്ത് ലീഗ് നേതാക്കളായ ഖാദർ ആലൂർ, ഷംസീർ മൂലടുക്കം, ഷഫീഖ് മൈകുഴി, ജുനൈദ്, ഉനൈസ് മദനി നഗർ, സിഎംആർ റാഷിദ്, സമീർ അല്ലാമ നഗർ, മനാഫ് ഇടനീർ, നിസാർ ബാൽനടുക്കം, കലാം ബോവിക്കാനം, അബ്ദുൽ റഹ്മാൻ മുണ്ടെക്കൈ, അൽത്താഫ് പൊവ്വൽ,കബീർ ബാവിക്കര, ഉബി അല്ലാമ, സാദിഖ് അലൂർ, ആപു ബാവികര, സിദ്ധീഖ് മുസ്ലിയാർ നഗർ നേതൃത്വം നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ബി.കെ.ഹംസ ആലൂർ, അബ്ദുൽ ഖാദർ കുന്നിൽ, എ.പി.അബ്ദുല്ല,അബൂബക്കർ ചാപ്പ, മൊയ്തു പളലി, മുക്രി അബ്ദുൽ ഖാദർഅഭിവാദ്യം അർപ്പിച്ചു.
