കാസര്‍കോട്: മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഓഫീസ് കം കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ പരിപാടികളോടെ നടന്നു. ഹാള്‍ ഉദ്ഘാടനം കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്ണ നിര്‍വ്വഹിച്ചു. മുളേളരിയ ലയണ്‍സ് ക്ലബ്ബ് നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രസിഡണ്ട് കെ. ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ലയണ്‍ ഡിസ്ട്രിക്റ്റ് വൈസ് ഗവര്‍ണ്ണര്‍ പി.എസ് സൂരജ് മുഖ്യാതിഥിയായിരുന്നു.
കെ. രാജലക്ഷ്മി (പ്രസി.), ഷാഫി ചൂരിപ്പള്ളം (സെക്ര.), വിനോദ് മേലത്ത് (ട്രഷ.) എന്നിവരടങ്ങിയ ഭാരവാഹികളെ അദ്ദേഹം അധികാരം ഏല്‍പ്പിച്ചു.
പുതിയ മെമ്പര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ലേഡി ലയണ്‍സ് ഫോറം പ്രസിഡന്റ് സിന്ധു വിനോ, സെക്രട്ടറി ശാരദ ശ്രീധരന്‍, ട്രഷറര്‍ ഷീന മോഹന്‍ എന്നിവരും ലിയോ ക്ലബ്ബ് പ്രസിഡണ്ട് ആയി മീര നായര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, ട്രഷറര്‍ ആയി അന്‍വിന്‍ വിനോദ് എന്നിവരും ചുമതലയേറ്റു.
ഡിസ്ട്രിക്റ്റ് സെക്രട്ടറി വി വേണുഗോപാല്‍, ചീഫ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ. സുകുമാരന്‍ നായര്‍, അഡ്വ. കെ. വിനോദ് കുമാര്‍, പി.കെ പ്രകാശ് കുമാര്‍, കെ.ജെ വിനോ, നാസര്‍ കൊളവയല്‍, ജോമിച്ചന്‍ മാത്യു, ഇ. വേണുഗോപാലന്‍, എം.വി അനില്‍കുമാര്‍, ടി.എന്‍ മോഹനന്‍, ശിവലാല്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ആര്യാ രാജ്,
വിവിധ ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കള്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.
പുതിയ ലയണിസ്റ്റിക് വര്‍ഷാരംഭമായ ജൂലായ് 1നു നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് നേതൃത്വം നല്‍കിയിരുന്നു.
മുള്ളേരിയയുടെ ഹൃദയ ഭാഗത്ത് ഒരു ഓഫീസ് കം മിനി ഹാള്‍ സ്വന്തമാക്കിയ സന്തോഷത്തിലാണ് ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും.
