കല്‍പറ്റ: കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) ആണ് മരിച്ചത്. ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജോലിചെയ്യുന്ന വീട്ടിലെ 80 വയസുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദേഹം മുഴുവന്‍ പരിക്കുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെ കണ്ടെത്തിയത്. ഒരു മാസം മുന്‍പ് ഇവരുടെ ഭര്‍ത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്. വയോധികയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇസ്രയേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
